17 October, 2026 01:58:24 PM


'പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ് ; രാഹുൽ ​ഗാന്ധിയെ കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനം'- ആർ ശ്രീലേഖ



തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കേസെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ശ്രീലേഖ ഫെയ്സ്ബുക്കിൽ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയാൽ മാനനഷ്ടക്കേസും രാഹുൽ ഗാന്ധിയെ കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനക്കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു.


സർക്കാരിന്റെ ഇരട്ട നീതി. ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്.രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്- എന്നാണ് കുറിപ്പ്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കേസെടുത്തതിന്റെ വാർത്തയുടെ സ്ക്രീൻഷോട്ടും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്.


പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933