31 March, 2026 09:28:57 AM


തേന്‍ വില്‍ക്കാന്‍ വീട്ടില്‍ നിന്നിറങ്ങി; പുനലൂരില്‍ ആദിവാസി യുവാവ് കാട്ടില്‍ മരിച്ച നിലയില്‍



പുനലൂര്‍: കൊല്ലം പുനലൂരില്‍ ആദിവാസി യുവാവ് കാട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. സോമരാജന്‍ എന്നയാളാണ് മരിച്ചത്. വീടിന് സമീപമുള്ള കാട്ടില്‍ നാട്ടുകാരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തേന്‍ വില്‍പനയ്ക്കായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയത്.

അരയ്ക്ക് താഴെ പരിക്കേറ്റ നിലയിലാണ് മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണമാണോ മറ്റെന്തെങ്കിലും സാഹചര്യമാണോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303