24 March, 2026 10:17:28 AM
കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; 90 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 90 പേർ മരിച്ചു. സൈന്യത്തിന്‍റെ ഹെർകുലീസ് C-130 വിമാനമാണ് തകർന്നു വീണത്. പെറു അതിർത്തിക്ക് സമീപമായിരുന്നു അപകടം. 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനിക ട്രാൻസ്പോർട്ടേഷൻ്റെ ഭാഗമായി പോയ വിമാനമാണ് അപകടത്തിൽ പെട്ടത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് തകർന്നു വീണത്. അവശേഷിക്കുന്നവരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.



