23 March, 2026 02:45:09 PM


ന്യൂയോർക്കിലെ വിമാനത്താവളത്തിൽ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു



ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ മോൺട്രിയലിൽ നിന്നുമെത്തിയ എയർ കാനഡ എക്സ്പ്രസ് വിമാനം ഗ്രൗണ്ട് വെഹിക്കിളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലർച്ചെ ലാൻഡിംഗിന് പിന്നാലെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ മറ്റ് വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു.

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 നൽകുന്ന വിവരമനുസരിച്ച്, വിമാനം റൺവേയിൽ ഇറങ്ങിയ ഉടനെ അവിടെയുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വിമാനത്തിന്റെ മുൻഭാഗത്തിന് കനത്ത കേടുപാടുകൾ സംഭവിച്ചതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941