04 March, 2026 01:11:23 PM


പശ്ചിമേഷ്യന്‍ സംഘര്‍ഷം; കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി



കരിപ്പൂർ: പശ്ചിമേഷ്യന്‍ സംഘര്‍ഷം കരിപ്പൂർ‍ വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 40 സർവീസുകൾ. കരിപ്പൂരിൽ നിന്നുള്ള 20 സർവീസുകളും കരിപ്പൂരിലേക്ക് എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഫ്ളൈനാസ്(റിയാദ്), സലാം എയർ(മസ്ക്കറ്റ്) എന്നിവ പതിവ് സർവീസ് നടത്തി. സംഘർഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാൻ യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്ക് ഉൾപ്പെടെ, എട്ട് പ്രത്യേക വിമാനങ്ങൾ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു . 

ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് 58 വിമാന സർവീസുകൾ ഉണ്ടാകും . നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ യാത്രക്കാർ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. അക്ബർ ട്രാവൽസ് ഒരുക്കിയ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാർ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291