02 March, 2026 12:45:36 PM


അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം കുവൈറ്റില്‍ തകർന്നു വീണു



കുവൈത്ത് സിറ്റി: അമേരിക്കയുടെ എഫ്15 യുദ്ധവിമാനം തകര്‍ത്ത് ഇറാന്‍. യുദ്ധവിമാനം ഇറാന്‍ വെടിവച്ചിടുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടു. കുവൈറ്റില്‍ വച്ച് അമേരിക്കയുടെ യുദ്ധവിമാനം തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ജനവാസ മേഖലയ്ക്ക് സമീപത്തുവച്ചാണ് വിമാനം തകര്‍ന്നുവീണത്. പരുക്കേറ്റ പൈലറ്റിനെ കുവൈത്തികള്‍ ഒരു പിസാ ബോയ്‌യുടെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതും അയാളെ സഹായിക്കുന്നതായുമുള്ള വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടന്നതായി അമേരിക്കയോ കുവൈറ്റോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951