28 February, 2026 04:40:50 PM


ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചു



ഇസ്രായേൽ അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമപാത അടയ്ക്കുകയും സിവിൽ വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഇറാൻ, ഇസ്രായേൽ, ഇറാഖ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ നിരവധി അന്താരാഷ്ട്ര എയർലൈനുകൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. റഷ്യൻ വിമാനക്കമ്പനികളും ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.

സ്പാനിഷ് എയർലൈൻ, ഐബീരിയ എക്സ്പ്രസ്, എയർ ഫ്രാൻസ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ നിലവിൽ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഖത്തർ, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും വാർത്താ ചാനലുകൾ വഴി സാഹചര്യം നിരീക്ഷിക്കാനും നിർദ്ദേശിച്ചു.

യു.എ.ഇയും തങ്ങളുടെ വ്യോമപാത അടച്ചു. മേഖലയിൽ അതിവേഗം വർദ്ധിച്ചുവരുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായി യു.എ.ഇ വ്യോമപാത താൽക്കാലികമായും ഭാഗികമായും അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938