20 February, 2026 10:31:40 AM


ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; മേഘാലയ എംപിയ്ക്ക് ദാരുണാന്ത്യം



ഷില്ലോങ്: മേഘാലയയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പാര്‍ലമെന്റ് അംഗം റിക്കി എജെ സിങ്കോണ്‍ മാര്‍വെയ്ന്‍ കുഴഞ്ഞു വീണ് മരിച്ചു. 54 വയസായിരുന്നു. വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നേതാവായ സിങ്കോണ്‍ ഷില്ലോങില്‍ നിന്നുള്ള എംപിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംപിയുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910