17 February, 2026 09:36:03 PM


സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍; കോണ്‍ഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്- പ്രേംകുമാര്‍



കോട്ടയം: കോണ്‍ഗ്രസിന്റെ സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ അക്കാര്യം ചൂണ്ടിക്കാട്ടി നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രേംകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്നും കോണ്‍ഗ്രസ് അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.

അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് നിര്‍ഭയമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാകണം. ദീര്‍ഘ വീക്ഷണമുള്ള ലോക നേതാവ് നെഹ്റുവിനെ പോലെ അധികം ഇല്ല. ജനാധിപത്യം അപകടകരമായ വെല്ലുവിളി നേരിടുന്ന കാലമാണിത്. രാഷ്ട്രീയ ഭൂരിപക്ഷം ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യും. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് അപകടമാണ്. അങ്ങനെ ഒന്ന് ഉണ്ടായാല്‍ വേഗം മാറ്റാന്‍ ആകില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും പ്രേംകുമാര്‍ പറഞ്ഞു. അതാണ് ഫാസിസത്തിന്റെ ലക്ഷണം. അത് ആര് നടത്തിയാലും പ്രശ്‌നമാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938