08 February, 2026 08:44:00 PM


കർണാടകയിൽ പരിശീലന വിമാനം തകർന്ന് വീണു



ബംഗളൂരു: പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടുപേര്‍ക്ക് പരിക്ക്. കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ബബലേശ്വര്‍ താലൂക്കിലെ വയലിലാണ് ചെറുവിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും ട്രെയിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വിമാനം നിലംപതിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും പുറത്തേക്ക് ചാടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ വിമാനം പാടത്തേക്ക് വീണ് മൂന്ന് കഷ്ണങ്ങളായി വേര്‍പെടുകയായിരുന്നു. കലബുറഗിയില്‍ നിന്ന് ബെലഗാവിലേക്ക് പറക്കുകയായിരുന്നു വിമാനം. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308