14 December, 2025 07:14:48 PM


സിഡ്നി ബോണ്ടി ബീച്ചിൽ വെടിവയ്പ്; പത്തുപേർ കൊല്ലപ്പെട്ടു



ആസ്ട്രേലിയ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ രണ്ട് തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു.ആസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. അക്രമികൾ 50 തവണയോളം വെടിയുതിർത്തതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്ക ആരംഭിക്കാനിരിക്കുന്ന രാത്രിയാണ് വെടിവയ്പ്പ് നടന്നത്. ജൂത ഉത്സവത്തിന് മുന്നോടിയായി കടൽത്തീരത്ത് നടന്ന പരിപാടിക്കായി നൂറുകണക്കിന് ആളുകൾ കടൽത്തീരത്ത് ഒത്തു കൂടിയ സമയത്തായിരുന്നു ആക്രമണം.

കുട്ടികളേയോ പ്രായമായവരേയോ പോലും പരിഗണിക്കാതെയാണ് അക്രമികൾ വെടിയുതിർത്തതെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. അക്രമികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു നിക്കുവാനും പൊലീസ് ആവശ്യപ്പെട്ടു. ബോണ്ടിയിലെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് സംഭവത്തോട് പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K