18 September, 2025 11:22:47 AM


ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; പിന്നാലെ 16കാരൻ കിണറ്റിൽ ചാടി ജീവനൊടുക്കി



കൊല്ലം: കൊല്ലത്ത് ഒരു സംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ 16-കാരൻ ജീവനൊടുക്കി. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ-ദീപ ദമ്പതികളുടെ മകൻ അഖിൽ കെ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇളമ്പള്ളൂർ ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് കുട്ടിയുടെ പിതാവ് കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K