10 September, 2025 09:34:17 AM
ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം നിയുക്ത അധ്യക്ഷനെ ആദരിച്ച് പൗർണമികാവ് അധികാരികൾ

തിരുവനന്തപുരം : ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ നിയുക്ത അധ്യക്ഷൻ ശ്രീ ശക്തി ശാന്താനന്ദ മഹർഷിയെ പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റി എം. എസ്. ഭുവനചന്ദ്രൻ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ എന്നിവർ ആശ്രമത്തിൽ എത്തി ആദരിക്കുകയും പ്രവർത്തനങ്ങൾക്കു പിന്തുണ അറിയിക്കുകയും ചെയ്തു. ചെമ്പഴന്തി കൗൺസിലർ ചെമ്പഴന്തി ഉദയൻ, ശ്രീറാം കമ്പനി എം.ഡി. രാജ്‌മോഹൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ശാന്താനന്ദമഹർഷിയെ പൊന്നാട അണിയിച്ചു ആദരിച്ചശേഷം പൗർണമികാവിന്റെ ചരിത്രം അടങ്ങിയ സുവനീർ നൽകുകയും അടുത്ത പൗർണമിക്കു ക്ഷേത്രത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.