22 September, 2025 12:02:49 PM
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം

ഏറ്റുമാനൂർ : മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ദേവസ്വം അഡിമിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് എസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശസമിതി പ്രസിഡന്റ് പി.കെ.രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ, വൈസ് പ്രസിഡന്റ് കെ.എൻ. ഭുവനേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകിട്ട് സംഗീതകച്ചേരി, ഭക്തി ഗാനമേള, 23 ന് ദേവീ മാഹാത്മ്യ പാരായണം, സൗന്ദര്യ ലഹരി പാരായണം, വൈകിട്ട് സംഗീത സദസ്, 24 ന് ദേവീ മാഹാത്മ്യ പാരായണം, വൈകിട്ട് പുല്ലാങ്കുഴൽ കച്ചേരി, 25 ന് ദേവീമാഹാത്മ്യ പാരായണം, ശിവാനന്ദലഹരി, വൈകിട്ട് ഗാനാമൃതം, 26 ന് ദേവീ മാഹാത്മ്യ പാരായണം, ദേവീനാരായണീയ പാരായണം, വൈകിട്ട് സംഗീതസദസ്, 27 ന് ദേവീ മാഹാത്മ്യ പാരായണം, സൗന്ദര്യ ലഹരി പാരായണം, വൈകിട്ട് തിരുവാതിര, കഥകളി : പ്രഹ്ലാദചരിതം, 28 ന് ദേവീ മാഹാത്മ്യ പാരായണം, ത്രിപുരസുന്ദരി സ്തോത്രപാരായണം, ക്ലാസിക്കൽ ഡാൻസ്, വൈകിട്ട് നൃത്തനൃത്യങ്ങൾ, സംഗീതസദസ്, വയലിൻ സോളോ, 29 ന് ദേവീ മാഹാത്മ്യ പാരായണം, ഗ്രന്ഥം എഴുന്നുള്ളിപ്പ്, പൂജവെയ്പ്പ്, വീണത്രയം, 30 ന് സരസ്വതി മണ്ഡപത്തിൽ പൂജ, സംഗീതസദസ്, വയലിൻ സോളോ, ഒക്ടോബർ 1 ന് മഹാനവമി, രാവിലെ സരസ്വതി മണ്ഡപത്തിൽ പൂജ, സാരസ്വത സമൂഹാർച്ചന, വൈകിട്ട് ഭരതനാട്യം-ഗായത്രി എസ്, നാദസ്വരകച്ചേരി, 2 ന് വിജയദശമി, രാവിലെ പൂജയെടുപ്പ് വിദ്യാരംഭം വൈകിട്ട് മൽഹാർ കഥക് ഡാൻസ് എന്നിവ നടക്കും.



