04 January, 2026 07:59:23 PM


ശ്രീപാര്‍വതിയുടെ നടതുറപ്പ് മഹോത്സവം: തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വൻ ഭക്തജനതിരക്ക്



കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വതിയുടെ നടതുറപ്പ് മഹോത്സവത്തിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ വൻ തീർഥാടകപ്രവാഹം. ശനിയാഴ്ചയും ഞായറാഴ്ചയും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ധനുമാസത്തിലെ തിരുവാതിരരാവിൽ ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ തിരുവാതിര കളിച്ചും ദേവീദര്‍ശനം നടത്തിയും മടങ്ങി. ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങൾ ഏവർക്കും സുഗമദർശനം സാധ്യമാക്കി.

വെര്‍ച്വല്‍ ക്യൂ സംവിധാനം സമാന്തരമായി ഏര്‍പ്പെടുത്തിയത് ത‍ീർഥാടകർ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ തീര്‍ഥാടനടൂറിസം പാക്കേജിലൂടെയും വിദൂരജില്ലകളില്‍നിന്നടക്കമുള്ള തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് എത്തുന്നുണ്ട്. പാര്‍ക്കിങ്‌ ഗ്രൗണ്ടുകളിലും ക്ഷേത്രത്തിനുമുന്നിലും ഇവര്‍ക്കായി വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941