19 September, 2025 08:58:44 AM


പൗർണ്ണമിക്കാവിൽ വിജയദശമിക്കായ് അക്ഷര ദേവതകൾ ഒരുങ്ങി



തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ചുള്ള പൗർണ്ണമി  മഹോത്സവത്തിന് ഒരുങ്ങികഴിഞ്ഞു. ഈ മാസം 28 മുതൽ ഒക്ടോബർ 7 വരെ തുടർച്ചയായി നട തുറന്നിരിക്കും. ആദ്യാക്ഷരം എഴുതുന്നവർക്കുള്ള അക്ഷരാരംഭവും തൊഴിൽ പഠിക്കുന്നവർക്കുള്ള വിദ്യാരംഭവും കുറിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 2ന്  വിജയദശമിയിൽ അക്ഷരദേവതമാരുടെ മുന്നിൽ അക്ഷരാരംഭവും വിദ്യാരംഭവും നടക്കുന്നതാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശാസ്ത്രജ്ഞൻമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരുമാണ് പൗർണ്ണമിക്കാവിൽ എഴുത്തിനിരുത്തുന്നത്.

ഐ എസ് ആർ ഒ മുൻ ചെയർമാൻമാരായ ഡോ.മാധവൻ നായർ,ഡോ.എസ്.സോമനാഥ്, കേരള ഹൈക്കോടതി ജസ്റ്റിസ് പ്രദീപ് കുമാർ, തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ്,മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടർ ഡോ.കെ ഹരികുമാർ ഐ എ എസ്,ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു ഐ പി എസ്,ഐ എസ് ആർ ഒ ഡയറക്ടർ എം മോഹൻ,ആർ സി സി ഡയറക്ടർ ഡോ.രതീഷ് കുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ, ശ്രീ ചിത്രാ മെഡിക്കൽ സയൻസിലെ ഡോ.ശൈലജ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ്വി നോദ്,ഡൽഹി ആർമി ഹോസ്പിറ്റൽ മേധാവി ലഫ്റ്റനന്റ് ജനറൽ അജിത് നീലകണ്ഠൻ, ഐ സി എം ആർ ശാസ്ത്രജ്ഞയും ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ.ടി കെ സുമ, മെഡിട്രിനാ ഹോസ്പിറ്റൽ ചെയർമാൻ ഡോ.പ്രതാപ് കുമാർ തുടങ്ങിയവരാണ് എഴുത്തിനിരുത്തുന്നത്. കാവടിക്കും നൃത്ത സംഗീത പരിപാടികൾക്കും അക്ഷരാരംഭത്തിനും പങ്കെടുക്കുന്നവർ 9037850001 ബന്ധപ്പെടണമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് സിന്ധു ജയന്തകുമാറും സെക്രട്ടറി ഷിജില കുമാരിയും അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294