20 August, 2025 09:42:23 PM
സൂര്യകാലടി മനയിൽ വിനായക ചതുർഥി 27ന്: പ്രകൃതി മാതൃപൂജാ ദിനം 26ന്

കോട്ടയം: പ്രസിദ്ധമായ സൂര്യകാലടി മനയിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾ ഓഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. 23 ന് രാവിലെ മഹാഗണപതി ഹോമം, ഏകാദശരുദ്രം, പ്രഭാഷണം - ബ്രഹ്മർഷി മോഹൻജി, വൈകിട്ട് 6 ന് വിനായക ചതുർത്ഥി സമാരംഭസഭ, വന്ദേ മാതരം നൃത്തശില്പം, 7ന് റെജി നാരായണൻ നയിക്കുന്ന ശ്രീരാഗം മ്യൂസിക്കിന്റെ മധുരഗീതങ്ങൾ എന്നിവയാണ് പരിപാടികൾ. തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വിനായക ചതുർഥി സമാരംഭസഭയിൽ പദ്മനാഭദാസ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. 10, +2 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ യോഗത്തില്‍ അനുമോദിക്കും.
ഓഗസ്റ്റ് 24ന് രാവിലെ സൗരസപര്യ (സഹസ്രകലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം), 12 ന് പ്രഭാഷണം - ഡോ എൻ ആർ മധു, വൈകിട്ട് 5ന് സംഗീതാർച്ചന, 6 ന് തിരുവാതിര, 7 ന് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി. 25-ാം തീയതി രാവിലെ ദശാവതാര പൂജ, 12 ന് പ്രഭാഷണം- ഡോ ആർ രാമാനന്ദ്, വൈകിട്ട് 6ന് നാമസങ്കീർത്തനം, 7.30 ന് തിരുവാതിര, 8 ന് ഭജന എന്നിവയാണ് പ്രധാന പരിപാടികൾ.
ഓഗസ്റ്റ് 26ന് പ്രകൃതി മാതൃപൂജാ ദിനമാണ്. ശ്രീചക്ര മഹായാഗവും അന്ന് നടക്കും. 12 ന് പ്രഭാഷണം - മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വൈകിട്ട് 5ന് ശ്രീചക്ര പൂജ : തൃതീയസവനം, വയലിൻ ഫ്യൂഷൻ, 5.45ന് നൃത്തം ഗണപതി വർണ്ണം, 6 ന് സുഹാസിനീ പൂജ എന്നിവ നടക്കും.
ഓഗസ്റ്റ് 27ന് വിനായക ചതുർഥി ദിനത്തിൽ രാവിലെ 6 മുതൽ സഹസ്രാഷ്ടാധിക അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 7 ന് ഗണേശ സംഗീത ആരാധനയും 8ന് പഞ്ചാരി മേളവും പ്രത്യക്ഷ ഗണപതി പൂജയും കലാശാഭിഷേകവും നടക്കും. 10ന് സംഗീതാർച്ചന, 12 ന് പ്രഭാഷണം - വിമൽ വിജയ്, 1ന് ഗണപതി പ്രാതൽ, 1.30 ന് വൈക്കം തത്വമസി ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം വൈകിട്ട് 6ന് സോപാന സംഗീതം, 8 ന് കഥകളി (ദക്ഷയാഗം) എന്നിവയാണ് മറ്റു പ്രധാന പരിപാടികൾ.