19 July, 2025 07:08:27 PM


ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ 34 മത് നവരാത്രി ക്ലാസ്സിക്കൽ നൃത്ത-സംഗീതോത്സവം രജിസ്‌ട്രേഷൻ ആരംഭിച്ചു



ആവണംകോട്: ആദി ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നീണ്ട് നിൽക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഭാഗമായ നവരാത്രി നൃത്ത-സംഗീതോത്സവത്തിൻ്റെ മുപ്പത്തിലാമത് പതിപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.avanamcodesaraswathi.com വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആഗസ്റ്റ് 15 ന് വരെ അപേക്ഷിക്കാം. ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള  സംഗീതമണ്ഡപത്തിൽ വച്ചാണ് നൃത്ത-സംഗീതാരാധനകൾ നടത്തുന്നത്. സംഗീത നൃത്ത വിദ്യാലയങ്ങൾക്ക് തങ്ങളുടെ വിദ്യാർത്ഥികൾക്ക് ഗ്രൂപ്പ് ആയും, നൃത്ത-സംഗീത വിദ്യാർത്ഥികൾക്ക്  വ്യക്തിഗതമായും രജിസ്റ്റർ ചെയ്യുവാൻ സാധിക്കും. സംഗീതാരാധനക്കുള്ള പക്കമേളം സ്റ്റേജിൽ ഉണ്ടായിരിക്കും. പരിപാടികളിൽ പങ്കെടുക്കാൻ വരുന്നവർക്ക് വേണ്ട സൗകര്യങ്ങളും അരങ്ങേറ്റം നടത്താനുള്ള സൗകര്യങ്ങളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 400 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾ അറിയുവാൻ 9446061160, 9207115458 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് എന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923