22 December, 2025 07:24:27 PM
'മാർഗഴി സംഗീതോത്സവം' ജനുവരി 9 മുതൽ നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ

കൊച്ചി: കർണാട്ടിക് സംഗീത മേഖലയിലെ ദേശീയ തലത്തിലുള്ള പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്ന "മാർഗഴി സംഗീതോത്സവം 2026" ജനുവരി 9, 10, 11 തീയതികളിൽ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ നടക്കുന്നു. ചെന്നൈ നീലകണ്ഠ ശിവൻ കൾച്ചറൽ അക്കാഡമിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ സംഗീതകലാനിധി എൻ രവികിരൺ (ചെന്നൈ), ഡി രാഘവാചാരി (ഹൈദരാബാദ് ബ്രദേഴ്‌സ്), വി വി രവി (ചെന്നൈ), കലൈമാമണി രമേഷ് ശ്രീനിവാസൻ (ചെന്നൈ), തിരുപ്പതി ശ്രീവാണി യല്ല, സഞ്ജയ് സുരേഷ്, യല്ല വെങ്കിടേശ്വരറാവു (ഹൈദരാബാദ്), വൃഷാങ്ക് രാമഡുഗു, പ്രൊഫ. കെ ആർ ശ്യാമ തുടങ്ങിയവരുൾപ്പടെ പങ്കെടുക്കുന്നു.
ഊത്തുക്കാട് വെങ്കിടകവി ആരാധന ദിനമായി ആചരിക്കുന്ന ജനുവരി 10 ന് രംഗനാഥ അഷ്ടകവും, സപ്തരത്നകീർത്തനവും, ഊത്തുക്കാട് വെങ്കിടകവിയുടെ കീർത്തനങ്ങളും അവതരിപ്പിക്കുന്നു. നീലകണ്ഠ ശിവൻ ആരാധന ദിനമായി ആചരിക്കുന്ന ജനുവരി 11ന് നീലകണ്ഠ ശിവന്റെ ഉൾപ്പടെയുള്ള കീർത്തനങ്ങൾ അവതരിപ്പിക്കുന്നു. ജനുവരി 10, 11 തീയതികളിൽ സംഗീത വിദ്യാർഥികൾക്ക് കീർത്തനങ്ങൾ പാടാനുള്ള അവസരം ഉണ്ടായിരിക്കും. താൽപര്യമുള്ളവർ ആവണംകോട് സരസ്വതി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9446061160.



