11 July, 2025 03:11:07 PM
പൗർണ്ണമിക്കാവിൽ ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ സമർപ്പിച്ചു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ വ്യാസ പൗർണ്ണമിയായ ഇന്നലെ ഉഗ്ര രക്തചാമുണ്ഡി ദേവിയുടെ ശ്രീകോവിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമർപ്പിച്ചു.സമർപ്പണ ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ്,കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മോഹൻ കുന്നുമ്മൽ, എറണാകുളം സി ബി ഐ ജഡ്ജ് ശേഷാദ്രി, പോക്സോ കോടതി ജഡ്ജ് ഷിബു,ശ്രീപത്മനാഭ ടെമ്പിൾ അഡ്മിനിസ്ട്രേറ്റീവ് മെമ്പറും ജില്ലാ ജഡ്ജിയുമായ അനിൽ,ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ സോമനാഥ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശി എം എസ് ഭുവനചന്ദ്രൻ,ട്രസ്റ്റികളായ പള്ളിയറ ശശി, കിളിമാനൂർ അജിത് തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. രാവിലെ 4 മണി മുതൽ രാത്രി 10 മണി വരെ ഏകദേശം ഒന്നര ലക്ഷത്തോളം ഭക്തരാണ് പൗർണ്ണമിക്കാവിൽ ഇന്നലെ ക്ഷേത്ര ദർശനം നടത്തിയത്. വിവിധ പൂജകൾക്ക് പുറമേ രാവിലെ മുതൽ നിരവധി കലാപരിപാടികളും അരങ്ങേറി.