02 July, 2025 10:42:58 AM


ഷോർട്ട് സർക്യൂട്ടിനു പിന്നാലെ തീപ്പിടിത്തം; ദമ്പതിമാർക്ക് ദാരുണാന്ത്യം



ബർലാന: പഞ്ചാബിൽ വീട്ടിൽ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടിത്തതിൽ ദമ്പതികൾ മരിച്ചു. ബർലാന ജില്ലയിലെ മൂം ഗ്രാമത്തിലാണ് സംഭവം. ജഗ്‌രൂപ് സിങ്‌ (47), ഭാര്യ അം​ഗ്രേജ് കൗർ (42) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്. ജഗ്‌രൂപ് സിങ്‌ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ അം​ഗ്രേജ് കൗറിന്റെ മരണം ആശുപത്രിയിലെത്തിയ ശേഷമാണ് സ്ഥിരീകരിച്ചത്. തീപ്പിടുത്തമുണ്ടായ സമയത്ത് ദമ്പതിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരുടെയും മക്കൾ ബന്ധുവിന്റെ വീട്ടിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പു​രോ​ഗമിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K