28 October, 2026 01:30:20 PM


തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കൂട്ടി; മിനിമം നിരക്ക് 50 രൂപ



ചെന്നൈ: തമിഴ്‌നാട്ടില്‍ ഓട്ടോറിക്ഷാ ചാര്‍ജ് ഉയര്‍ത്തി. മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയായി 50 രൂപയാക്കി. ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് പുതിയ നിരക്ക്. 2013 ഓഗസ്റ്റില്‍ നിശ്ചയിച്ച നിരക്കുകള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓട്ടോ വെയിറ്റിങ് ചാര്‍ജായി മിനിറ്റിന് ഒരു രൂപയും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയുമാണ് ഈടാക്കുക. ചുരം റോഡുകളിലെ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 60 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയുമായിരിക്കും. നിരക്ക് വര്‍ധിപ്പിക്കണമെന്ന ഓട്ടോ തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് നടപടി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299