24 September, 2026 12:49:41 PM


നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചു കയറി; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെടെ 4 പേർ മരിച്ചു



ജംഷഡ്പുർ: ജാർഖണ്ഡ് മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെ മകൾ ഉൾപ്പെടെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. ജംഷഡ്പുരിലെ മറൈൻ ഡ്രൈവ് റോഡിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. റൂറൽ ഡെവലപ്‌മെന്റ്, പഞ്ചായത്തീരാജ് മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെ മകൾ തൃഷ സിങ്, സാർത്ഥക് അഗർവാൾ, നമൻ ഗുപ്ത, വൻഷിക ഖണ്ഡേൽവാൾ എന്നിവരാണ് മരിച്ചത്. സോണാരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

തകരാറിനെ തുടർന്ന് ട്രക്ക് റോഡിന്റെ വലതുവശത്ത് ഡിവൈഡറിനോട് ചേർന്ന് നിർത്തിയിട്ടിരുന്നതായാണ് പ്രാഥമിക വിവരം. ട്രക്കിന്റെ പിൻഭാഗത്ത് ചെറിയ മരക്കൊമ്പ് വച്ചിരുന്നതായി സ്ഥലത്തെ ദൃശ്യങ്ങളിൽ കാണാം. എന്നാൽ റോഡിൽ റിഫ്ലക്ടർ അടയാളങ്ങളോ മറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931