11 October, 2026 08:16:16 PM


ഡൽഹി പ്രതിഷേധം: കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആശുപത്രിയിലെത്തി ജോൺ ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്‌റേ ഉൾപ്പെടെയുള്ള പരിശോധനകളും സ്കാനിങ്ങും നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് ജോൺ ബ്രിട്ടാസ് ആരോപിച്ചത്. നാല് പൊലീസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തന്നെ സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമർത്തി മർദിച്ചെന്നും എംപിയാണെന്ന് അറിയിച്ചിട്ടും മർദനം തുടർന്നെന്നും ബ്രിട്ടാസ് ആരോപിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914