30 October, 2026 06:42:08 PM


നാഗ്പൂരില്‍ ക്രെയിന്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്



മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു നിര്‍മാണ സ്ഥലത്തുണ്ടായ ക്രെയിന്‍ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഭണ്ഡാര ജില്ലക്കാരനായ വിശ്വനാഥ് കത്താനെ, ഉത്തര്‍പ്രദേശ് സ്വദേശിയായ മുകേഷ് നിഷാദ് എന്നിവരാണ് മരിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശികളാണ് പരിക്കേറ്റവര്‍. ഇന്ന് രാവിലെ 10.30-ഓടെ ക്രെയിന്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. സംഭവ സമയത്ത് ഒരു ക്രെയിന്‍ ഓപറേറ്ററും മൂന്ന് തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡി സി പി) രാഹുല്‍ മാഡ്നെ അറിയിച്ചു. പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. യന്ത്രത്തകരാറാണോ അതോ മനുഷ്യസഹജമായ പിഴവാണോ അപകട കാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നിര്‍മാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306