17 November, 2026 12:41:38 PM


ഡല്‍ഹിയില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്; രണ്ട് മരണം



ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേരാണ്‌ മരിച്ചത്‌. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.  ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912