09 October, 2026 05:41:52 PM


മഹാരാഷ്ട്രയിൽ നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ



മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ താപി നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് ബന്ധിച്ച് പൂട്ടിട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊലപാതകമാണോ ആത്മഹത്യയാണോ നടന്നതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ അന്വേഷണം തുടരുകയാണ്. ഷാവൽഡെ പ്രദേശത്തെ നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രണയവിവാഹം ചെയ്തവരാണ് ഇരുവരെന്നും റിപ്പോർട്ടിൽ പറയുന്നു. ദമ്പതികളുടെ കാലുകൾ ഇരുമ്പുചങ്ങല ഉപയോഗിച്ച് ബന്ധിച്ച് താഴിട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916