29 October, 2026 08:18:37 PM


തേനി ജയിൽ ചാട്ടം: ജയിൽ ഡിജിപിയെ മാറ്റി തമിഴ്നാട് സർക്കാർ



തേനി: തമിഴ്നാട് തേനി തെക്കുംപട്ടിയിലെ കൂട്ടജയിൽ ചാട്ടത്തിൽ സർക്കാർ നടപടി. ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ മാറ്റി. പകരം കെ ശങ്കർ ആണ് പുതിയ ഡിജിപിയാകും. ജയിൽ ചാടിയ പതിനേഴ് പേരെയും മറ്റ് ജയിലുകളിലേയ്ക്ക് മാറ്റി. തേനി ജയിലിലെ രണ്ട് വാർഡൻമാർ അടക്കം ഒൻപത് പേരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡിജിപിയെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്. ഡിജിപി സന്ദീപ് റായ് റാത്തോഡിനെ ഇലക്ട്രിസിറ്റി വിജിലൻസിലേക്കാണ് മാറ്റിയത്. സിഐഡി എൻഫോഴ്സ്മെന്റ് ബ്യൂറോ എഡിജിപിയായിരുന്നു കെ ശങ്കർ. തേനി ജയിലിലെ സുരക്ഷാ ജീവനക്കാർക്ക് തോക്കും നൽകിയിട്ടുണ്ട്. ജയിൽ ചാടുന്നവരെ വെടിവെച്ച് പിടികൂടാൻ ഡിജിപി ഉത്തരവിട്ടതിന് പിന്നാലെയാണ് സുരക്ഷാ ജീവനക്കാർക്ക് തോക്കുകൾ നൽകിയത്. ഇന്നലെ പിടിയിലായ നാലുപേർ ഉൾപ്പെടെ 17 പേരെയും വിവിധ ജയിലുകളിലേക്ക് മാറ്റി. സേലം, കടലൂർ,വെല്ലൂർ, പുഴൽ എന്നീ ജയിലുകളിലേക്കാണ് മാറ്റിയത്. ജയിലുകളുടെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം വലിയ വിമർശനം ഉന്നയിക്കുമ്പോഴാണ് സർക്കാർ നടപടികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309