19 October, 2026 12:54:15 PM


ടൈഗര്‍ ഷ്റോഫിന് നേരെ വെടിവെയ്പ്പ് ; മൂന്ന് പ്രതികളും രാജസ്ഥാനില്‍ പിടിയില്‍



കോട്ട: ബോളിവുഡ് നടൻ ടൈഗർ ഷറോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിൽ. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സുംകോട്ട സിറ്റിപൊലീസും ചേർന്ന് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായ മൂന്നുപേരുമെന്നാണ് വിവരം.

ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ വിലെ പാർലെയിലെ പുഷ്പ നർസി പാർക്കിന് സമീപം വച്ച് ടൈഗർ ഷറോഫിന്‍റെ വാഹനത്തിന് നേരെ 5 റൗണ്ട് വെടിയുതിർത്ത സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ഷറോഫ് പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർ ഫിർദോസിനും വഴിയാത്രക്കാരനായ ഉമേഷ് ചവാനും വെടിയേറ്റു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, മുംബൈ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942