02 June, 2025 07:19:29 PM
എ.ബി.സി. സെന്ററിൽ നിയമനം; ജൂൺ അഞ്ചിന് വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: കോടിമത എ.ബി.സി. സെന്ററിൽ തെരുവു നായ്ക്കൾക്കുള്ള എ.ബി.സി-എ.ആർ പ്രോഗ്രാമിന്റെ ഭാഗമായി വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയറ്റർ സഹായി, മൃഗ പരിപാലകർ, ശുചീകരണ സഹായി എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ജൂൺ അഞ്ചിന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവച്ച് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെറ്ററിനറി സർജൻ, ഓപ്പറേഷൻ തീയേറ്റർ സഹായി, മൃഗ പരിപാലകർ അഭിമുഖത്തിന് ഉച്ചകഴിഞ്ഞു രണ്ടുമണിക്കും ശുചീകരണ സഹായി നിയമനത്തിന് രാവിലെ 10.30നും ഹാജരാകണം.
വെറ്ററിനറി സർജൻ നിയമനത്തിന് വെറ്ററിനറി സയൻസ് ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, എ.ബി.സി. സർജറിയിൽ വൈദഗ്ധ്യം വേണം. ഓപ്പറേഷൻ തീയേറ്റർ സഹായി ആയി അംഗീകൃത സ്ഥാപനത്തിൽ നിന്ന് എ.ബി.സി.യിൽ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റുള്ളവർ, മൃഗപരിപാലകൻ ആയി സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിനുള്ള മുൻകാല പരിചയവും ആഭിമുഖ്യമുള്ളവർ, ശുചീകരണ സഹായിയായി എ.ബി.സി. സെന്ററിൽ ജോലി ചെയ്തിട്ടുള്ളവർ എന്നിവർക്കു മുൻഗണന. വെള്ളക്കടലാസ്സിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും തിരിച്ചറിയൽ രേഖകളും അഭിമുഖത്തിനെത്തുന്നവർ ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2563726.