13 May, 2024 05:18:44 PM
തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 5 ദിവസത്തെ ഹ്രസ്വകാല കോഴ്‌സ്

തൃശൂർ : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ പൂത്തോളില്‍ സ്ഥിതി ചെയ്യുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 27 മുതല്‍ ഫുഡ് പ്രിസര്‍വേഷന്‍ ആന്‍ഡ് കറി പൗഡര്‍/മസാല മേക്കിങില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ അഞ്ച് ദിവസത്തെ ഹ്രസ്വകാല കോഴ്‌സ് നടത്തും. കോഴ്‌സ് ഫീ 6000 രൂപ. ഫോണ്‍: 0487 2384253, 9447610223.