26 July, 2024 07:40:18 PM
വനിത മത്സ്യത്തൊഴിലാളികള്‍ക്ക് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ ധനസഹായം

പാലക്കാട് : സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഫിഷറീസ് വകുപ്പിന് കീഴിലുളള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സുക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനാണ് ധനസഹായം ലഭിക്കുക.ഫിഷര്‍മാന്‍ ഫാമില്‍ അംഗത്വമുള്ള വനിതകള്‍ ആയിരിക്കണം അപേക്ഷകര്‍.അഞ്ച് മത്സ്യത്തൊഴിലാളി വനിതകള്‍ വരെ അടങ്ങുന്ന ഗ്രൂപ്പ് ആയിരിക്കണം. പ്രായപരിധി 20നും40 മദ്ധ്യ ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രകൃതിദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബത്തിലുളളവര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, വിധവകള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.ഈ വിഭാഗക്കാര്‍ക്ക് പ്രായപരിധി 20 മുതല്‍ 50 വയസ്സ് വരെ ആയിരിക്കും. തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. സാഫില്‍ നിന്ന് ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല പദ്ധതി തുകയുടെ 75ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും.ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.അപേക്ഷിക്കേണ്ടത് സംബന്ധിച്ച് വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8547891714
ധനസഹായം ലഭിക്കുന്ന സംരംഭങ്ങള്‍ ഇപ്രകാരം
മൂല്യവര്‍ദ്ധിത മത്സ്യ ഉത്പന്നങ്ങളുടെ സംസ്കരണം, ഉണക്കമത്സ്യ യൂണിറ്റ്.
ഹോട്ടല്‍ റസ്റ്റോറന്റ്
പച്ചമത്സ്യ കിയോസ്ക്,
ടൈലറിംഗ് ഗാര്‍മെന്റ്സ്
ധാന്യപ്പൊടി മില്ല്
പലചരക്ക് കട
ബ്യൂട്ടിപാര്‍ലര്‍
ബേക്കറി-ഫുഡ് പ്രോസസിംഗ് കാറ്ററിംഗ് സര്‍വീസ്
മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉത്പന്നങ്ങള്‍
വളര്‍ത്തു മൃഗങ്ങളുടെ ഉത്പാദനവും വില്പനയും
ഗാര്ഡന് സെറ്റിംഗ്-നഴ്സറി
ലാബ്-മെഡിക്കല്‍ സ്റ്റോര്‍
ക്ലീനിംഗ് /വാഷിംഗ് /സാനിറ്ററി ഉത്പന്നങ്ങളുടെ നിര്‍മ്മാണം
പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
ഫിറ്റ്നസ് സെന്റര്‍
കുട നിര്‍മ്മാണം