26 August, 2025 08:16:45 PM
ഡിസൈനർ ഇന്റേൺഷിപ്പ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ

കോട്ടയം: സി-ഡിറ്റ് ഇൻഫോർമാറ്റിക്‌സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ സ്‌റ്റൈപ്പൻഡോടെ ഡിസൈനർ ഇന്റേൺഷിപ്പ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് ക്യാമ്പസ്സിൽ വച്ച് സെപ്റ്റംബർ ഒൻപതിന് രാവിലെ 10.30 മണി മുതൽ 1.30 വരെയാണ് അഭിമുഖം. പ്രായപരിധി: 30 വയസ്സ് കവിയരുത്. അടിസ്ഥാന യോഗ്യത: ബി.എഫ്.എ. അഥവാ ബി.എ/ബി.എസ്സി (ആനിമേഷൻ/ഡിസൈൻ) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആനിമേഷൻ/ഡിസൈനിൽ ബിരുദാനന്തര ഡിപ്ലോമയും. പോർട്ട്‌ഫോളിയോ (ലേഔട്ട്, ബ്രാൻഡിംഗ്, ചിത്രീകരണം, ടൈപ്പോഗ്രാഫി), അഡോബ് ക്രിയേറ്റീവ് സ്യൂട്ട് (ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ), വിഷ്വൽ സ്റ്റോറിടെല്ലിംഗ്, ക്രീയേറ്റിവിറ്റി, ഡിസൈനിംഗ് എന്നിവയിലുള്ള കഴിവ് അഭികാമ്യം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് എത്തണം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ സ്ഥാപനത്തിലെ നിന്നുള്ള തിരിച്ചറിയൽ കാർഡ്കൂടി ഹാജരാക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447589773 വെബ്‌സൈറ്റ്:www.cdit.org,www.careers.cdit.org



