08 October, 2024 07:49:30 PM


സ്‌കില്‍ ഡെവലപ്‌മെന്‍റ് സെന്‍ററുകളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു



പാലക്കാട്: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളിലേക്ക് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.എ / എം.എസ്.ഡബ്ല്യൂ /ബി.എസ്.സി അഗ്രികള്‍ച്ചര്‍/ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി: 20-35 വയസ്സ്. താല്പര്യമുള്ളവര്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലുളള സമഗ്ര ശിക്ഷ കേരള ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 14 നകം അപേക്ഷിക്കണം. കൂടിക്കാഴ്ച ഒക്ടോബര്‍ 15 ന് രാവിലെ 10-ന് പറളി ബി.ആര്‍.സിയില്‍ (ഗവ. യു.പി സ്‌കൂള്‍ എടത്തറ) നടക്കും. ഫോണ്‍: 0491 2505995.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928