27 June, 2025 06:54:45 PM


യുവസാഹിത്യ ക്യാമ്പ് 2025: അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18-40 വയസ്സ് പ്രായമുള്ളവർ മലയാളത്തിൽ എഴുതിയതും മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ കഥ/കവിതാ രചനകൾ ജൂലൈ 10ന് മുൻപായി  sahithyacamp1@gmail.com എന്ന ഇ-മെയിൽ വഴിയോ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-695043 എന്ന വിലാസത്തിലോ അയയ്ക്കുക. കവിത 60 വരിയിലും കഥ 8 ഫൂൾസ്‌കാപ്പ് പേജിലും കവിയരുത്. ഡിടിപി ചെയ്ത രചനകളോടൊപ്പം വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പർ എന്നിവ നൽകണം. ഫോൺ: 0481-2561105


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K