07 August, 2024 07:43:54 PM
സിവില്‍ എക്‌സൈസ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ്

പാലക്കാട്: പാലക്കാട് ജില്ലയില്‍ എക്‌സൈസ് വകുപ്പിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 307/2023), വിവിധ ജില്ലകളിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്‍.സി.എ (കാറ്റഗറി:നമ്പര്‍ 226/2023 കണ്ണൂര്‍, കോഴിക്കോട്, 227/2023 കാസര്‍ഗോഡ്, 228/2023 കോഴിക്കോട്, തൃശ്ശൂര്‍, 229/2023 വയനാട്, കണ്ണൂര്‍, 230/2023 പാലക്കാട്, 231/2023 കണ്ണൂര്‍, 232/2023 ഇടുക്കി, 233/2023 കണ്ണൂര്‍, 234/2023 തൃശ്ശൂര്‍) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് ഓഗസ്റ്റ് 12, 13, 14 തിയ്യതികളില്‍ മലമ്പുഴ-കഞ്ചിക്കോട് റോഡില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം രാവിലെ അഞ്ചിന് മുമ്പായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും എന്‍ഡ്യുറന്‍സ് ടെസ്റ്റിന് പങ്കെടുപ്പിക്കുന്നതല്ല. ടെസ്റ്റ് നടക്കുന്ന സമയം മലമ്പുഴ - കഞ്ചിക്കോട് റോഡില്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.