06 June, 2024 05:36:29 PM


കുമരനെല്ലൂർ ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂഷന്‍ അധ്യാപകര്‍, റെസിഡന്‍റ് ട്യൂട്ടര്‍ നിയമനം



പട്ടാമ്പി : തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ കുമരനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ ബി.എഡ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് ഹോസ്റ്റലില്‍ താമസിച്ച് ഹോസ്റ്റലിലെ രാത്രിസമയ പഠന മേല്‍നോട്ടം നടത്തുന്ന മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കൂടി അപേക്ഷിക്കാം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങള്‍ക്കും യു.പി വിഭാഗത്തിന് പൊതുവായി ഒരു ട്യൂട്ടറേയുമാണ് നിയമിക്കുന്നത്. ബി.എഡ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും. യു.പി വിഭാഗം അധ്യാപകര്‍ക്ക് 4500 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 6000 രൂപയും മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ക്ക് 12000 രൂപയുമാണ് പ്രതിമാസ ഓണറേറിയം. വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19ന് വൈകിട്ട് അഞ്ചിനകം തൃത്താല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281172162, 9446723714.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942