06 November, 2025 07:15:06 PM
ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം നവംബർ 12 ന്

കോട്ടയം: പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇമ്പ്ളിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നവംബർ 12 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഭവനിലുള്ള പി.എം.ജി.എസ്.വൈ ഓഫീസിൽ വച്ച്് അഭിമുഖം നടത്തും. ബി. കോം, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മലയാളം ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 11 ഉച്ചക്ക് 12 ന് മുൻപായി piupmgsyktm@gmail.com എന്ന ഇമെയിലിൽ അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം. ഫോൺ 0481- 2991584.



