11 June, 2024 06:08:16 PM


പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ നിയമനം



പാലക്കാട്‌ : മരുത റോഡ് ബി.പി.എല്‍ കൂട്ടുപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. പ്രസ്തുത വിഷയത്തില്‍ ഡിഗ്രി, ബി.എഡ്, കെ-ടെറ്റ്/സെറ്റ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ പത്തിന് പാലക്കാട് ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9447522338.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947