06 June, 2024 03:59:11 PM
അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിൽ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്: വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 10ന്

പാലക്കാട് : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് നിയന്ത്രണത്തിലുളള അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി് പട്ടികവര്‍ഗ്ഗ വിഭാഗം യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 10ന് ഉച്ചയ്ക്ക് രണ്ടിന് മുക്കാലിയിലുളള മുക്കാലിയിലുളള എം.ആര്‍.എസ്സില്‍ നടക്കും.നടക്കും. സ്‌കൂളില്‍ താമസിച്ച് ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ മാത്രം പങ്കെടുക്കുക. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. . ഫോണ്‍: 04924 253347.