26 July, 2024 06:46:44 PM


പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്



പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 31ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934