05 August, 2025 06:59:35 PM
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജിസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്കും മറ്റ് തൊഴിലധിഷ്ടിത ഡിപ്ലോമ കോഴ്സുകളായ എ.ആർ., വി.ആർ ആൻഡ് എം.ആർ., മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയവയിലേക്കുമാണ് പ്രവേശനം. യോഗ്യത: എസ്.എസ്.എൽ.സി /പ്ലസ് ടു/ ഐ.ടി.ഐ/ഡിഗ്രി/ഡിപ്ലോമ/ബി.ടെക്ക്. ഫോൺ: 9605404811/6282129387.



