23 June, 2025 08:34:50 PM


ലീഗൽ കൗൺസലറുടെ ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽസെൽ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലീഗൽ കൗൺസലറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അതിക്രമത്തിനിരയാകുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കോട്ടയം ജില്ലയിൽ ഒരൊഴിവുണ്ട്.
നിയമബിരുദവും രണ്ടുവർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40 വയസ്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും. ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കോട്ടയം ജില്ലക്കാരാകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി- ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0481 2562503.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K