14 August, 2024 01:23:18 PM


മൂലമറ്റം സെന്‍റ് ജോർജ് സ്കൂൾ ജൂബിലി: ക്വിസ് മത്സരം രജിസ്ട്രേഷൻ ആഗസ്റ്റ് 18 വരെ



മൂലമറ്റം : സെന്‍റ്  ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 ന് രാവിലെ 10 മുതൽ എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് മത്സരം നടത്തും . സംസ്ഥാനത്തെ ഏതു സിലബസിലുമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം . ഓരോ വിഭാഗത്തിലെയും 1 , 2 , 3 സ്ഥാനക്കാർക്ക് യഥാക്രമം 3001 , 2001 , 1001 രൂപ കാഷ് അവാർഡുകളും മെമൻറ്റോയും സമ്മാനിക്കും . പങ്കെടുക്കാനാഗ്രഹിക്കുന്നവർ ആഗസ്റ്റ് 18 വൈകിട്ട് 5 ന് മുമ്പായി 9447917547 ,  8310551382 എന്നീ നമ്പരുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണമെന്ന് ജൂബിലിയാഘോഷ കമ്മിറ്റി ഭാരവാഹികളായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട് , പി ടി എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ എന്നിവർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303