26 September, 2025 07:21:23 PM
ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍ ഒഴിവ്; ഒക്ടോബര്‍ 6ന് അഭിമുഖം

കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലേയ്ക്ക് ഒരു ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (600രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന്് ആശുപത്രി ഓഫീസില്‍ വച്ചാണ്് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. യോഗ്യത: ഇ.എം.ജി/ ഇ.ഇ.ജി/എന്‍.സി.എസ് ടെക്‌നീഷ്യന്‍ വിശദവിവരത്തിന് ഫോണ്‍: 04822 215154.



