14 June, 2024 07:45:31 PM


അസാപ് 'സൂപ്പര്‍ 100' പ്രോജക്ടില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഒഴിവ്: അപേക്ഷ ജൂണ്‍ 24 വരെ



പാലക്കാട്: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള) പാലക്കാട് ജില്ലാ ഭരണകൂടവും ഐഐടി പാലക്കാടുമായി ചേര്‍ന്ന് അട്ടപ്പാടി ബ്ലോക്കില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്രവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലകളിലേക്ക് അവരെ കൊണ്ടുവരുന്നതിനുമായി 'സൂപ്പര്‍ 100' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന് അസാപ് കേരള അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം (എം.എസ്.ഡബ്ല്യൂ) / എം.ബി.എ / 4 വര്‍ഷത്തെ ഏതെങ്കിലും പ്രൊഫഷണല്‍ ബിരുദം). സ്ത്രീകള്‍ക്ക് വേണ്ടി അട്ടപ്പാടി മേഖലയിലെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രോജക്ടുകള്‍ കൈകാര്യം ചെയ്തവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 24. തൊഴില്‍ കാലയളവ്: 11 മാസം.  റിപ്പോര്‍ട്ടിങ് സ്റ്റേഷന്‍: പാലക്കാട്. നിര്‍ദ്ദിഷ്ട ശമ്പളം: പ്രതിമാസം 25,000 രൂപ. അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/wdGrZfUCM6gHQJP5A


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K