05 August, 2025 06:48:51 PM


തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ നിയമനം; അപേക്ഷ ക്ഷണിച്ചു



കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് തെറാപ്പിസ്റ്റ്,പഞ്ചകർമ്മ അസിസ്റ്റന്റ്, മൾട്ടിപർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 20- 50 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.  പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം. തെറാപ്പിസ്റ്റ്,  പഞ്ചകർമ്മ അസിസ്റ്റന്റ് എന്നിവർക്ക് ഓഗസ്റ്റ് 13 രാവിലെ 10.30നും മൾട്ടിപർപ്പസ് വർക്കർക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് അഭിമുഖം. ഫോൺ: 0481-2951398.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K