05 October, 2024 07:17:40 PM
കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച ഏഴിന്

പാലക്കാട് : കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം ആണ് യോഗ്യത. പ്രായം 40 കവിയരുത്. താല്‍പര്യമുള്ളവര്‍ക്ക് അസ്സല്‍ രേഖകളും പകര്‍പ്പുകളും ഒരു ഫോട്ടോയും സഹിതം ഒക്ടോബര്‍ ഏഴിന് (തിങ്കള്‍) രാവിലെ 11 മണിക്ക് കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.



