24 April, 2025 09:12:42 AM
തിരുവൈരാണിക്കുളം ക്ഷേത്രം 'മംഗല്യം' പദ്ധതി: വധൂ വരന്മാർക്ക് കൗൺസലിംഗ്

ആലുവ : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യം പദ്ധതി പ്രകാരം ഇപ്രാവശ്യം തെരഞ്ഞെടുത്ത 10 യുവതികൾക്കും അവരുടെ പ്രതിശ്രുത വരന്മാർക്കുമായി വിവാഹ പൂർവ കൗൺസലിംഗ് നടത്തി. ഡോ. ലക്ഷ്മി ആർ നായർ ക്ലാസ്സെടുത്തു. ട്രസ്റ്റ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി.യു. അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി മോഹനൻ എ എൻ, ട്രസ്റ്റംഗം അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. മാനേജർ എം കെ കലാധരൻ മാർഗ നിർദ്ദേശങ്ങൾ നൽകി. പാലക്കാട്, തൃശൂർ, ഏറണാകുളം എന്നീ ജില്ലകളിൽ നിന്നുളള യുവതികൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. മെയ് 10 -ാം തിയതിയാണ് വിവാഹം.