26 November, 2026 02:38:49 PM


ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍



കണ്ണൂര്‍: കെ പി സി സി പദവി ലക്ഷ്യമിട്ടുള്ള വടം വലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രൂക്ഷമായിരിക്കെ ഷാഫി പറമ്പില്‍ എം പിക്കു പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. 'കുപ്രചാരണങ്ങള്‍ക്കും കുടില തന്ത്രങ്ങള്‍ക്കും തകര്‍ക്കാനാവില്ല ഈ ജനകീയ മുഖത്തെ' എന്ന വാചകത്തോടെ ഇന്ന് പുലർച്ചെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.  ബലാത്സംഗ കേസില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിലും ഭരണത്തിലും കൂടെ കൊണ്ടു നടക്കുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ ഗുരുവും ശിഷ്യനും എന്ന പ്രയോഗത്തിലൂടെ ഷാഫിയെ വിശേഷിപ്പിച്ച പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണക്കുന്ന വിഭാഗം ഫ്‌ളക്‌സ് ബോര്‍ഡുമായി രംഗത്തിറങ്ങിയത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914